ജെ​പി​എ​മ്മി​ൽ ശി​ല്പ​ശാ​ല
Friday, October 18, 2019 10:26 PM IST
ല​ബ്ബ​ക്ക​ട: കോ​ള​ജു​ക​ൾ​ക്ക് ഗ്രേ​ഡിം​ഗ് ന​ട​ത്തു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ പു​നഃ​ക്ര​മീ​ക​രി​ച്ച ച​ട്ട​ക്കൂ​ടി​നെ​ക്കു​റി​ച്ച് ജെ​പി​എം കോ​ള​ജി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തി.
ജെ​പി​എം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​രി​യ​ൻ കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​ബി​നു തോ​മ​സ് ക്ലാ​സു​ക​ൾ ന​യി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​റ്റോ കൂ​ലി​പ്പ​റ​ന്പി​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ കൂ​നം​പാ​റ​യി​ൽ, ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ടോ​ണി ആ​ടു​കു​ഴി​യി​ൽ, എ​സ്. ഷീ​ല, ജി​തി​ൻ ജോ​യി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​യ്ക്ക​ൾ​ക്കെ​തി​രേ മൂ​ന്നാ​ർ
പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി

മൂ​ന്നാ​ർ: മൂ​ന്നാ​ർ ടൗ​ണി​ൽ കൂ​ട്ടം​ചേ​ർ​ന്ന് ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ ഭീ​ഷ​ണി വി​ത​ച്ച​തോ​ടെ ന​ട​പ​ടി​യു​മാ​യി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്. ടൗ​ണി​ലെ നാ​ട്ടു​കാ​ർ​ക്കും മൂ​ന്നാ​റി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും നാ​യ്ക്ക​ളു​ടെ ശ​ല്യം അ​സ​ഹ്യ​മാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
നാ​യ്ക്ക​ളു​ടെ വ​ർ​ധ​ന​വ് ത​ട​യു​ന്ന​തി​ന് ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. ഇ​തി​നാ​യി സ്വ​കാ​ര്യ ക​ന്പ​നി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ക​റു​പ്പ​സാ​മി പ​റ​ഞ്ഞു. സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും ഇ​ത് ന​ട​പ്പി​ലാ​ക്കു​ക.