ജി​ല്ല​യി​ലെ ഭൂവുട​മ​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണം: പി.​ജെ. ജോ​സ​ഫ്
Friday, October 18, 2019 10:27 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ 13 ജി​ല്ല​ക​ളി​ലെ ഭൂ ​ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ഇ​ടു​ക്കി ജി​ല്ല​ക്കാ​ർ​ക്കും ല​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ.
ആ​ർ​സി​ഇ​പി ക​രാ​റി​ൽ നി​ന്നും ഇ​ന്ത്യ പി​ൻ​മാ​റു​ക, ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ലാ​നു​സൃ​ത​മാ​യ രീ​തി​യി​ൽ ഭൂ ​പ​തി​വു ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും പ​ട്ട​യ​ഭൂ​മി കൃ​ഷി​യ്ക്കും വീ​ടു വ​യ്ക്കാ​നും മാ​ത്ര​മേ പാ​ടു​ള്ളു​വെ​ന്ന വ്യ​വ​സ്ഥ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ല്ലാ മേ​ഖ​ല​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബ​ധി​ക്കു​ന്ന ആ​ർ​സി​ഇ​പി ക​രാ​റി​ൽ നി​ന്നും ഇ​ന്ത്യ പൂ​ർ​ണ​മാ​യും പി​ൻ​മാ​റ​ണം. ഭൂ ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തു വ​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​മ​ര​രം​ഗ​ത്ത് തു​ട​രു​മെ​ന്നും പി.​ജെ.​ജോ​സ​ഫ് പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ജെ.​ജേ​ക്ക​ബ്, ജോ​സ​ഫ് ജോ​ണ്‍, ഷീ​ല സ്റ്റീ​ഫ​ൻ, മാ​ത്യു ജോ​ണ്‍, എം.​മോ​നി​ച്ച​ൻ, എ​ൻ.​ടി.​ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.