കു​റ​ഞ്ഞ തു​ക​യു​ടെ മു​ദ്ര​പ​ത്രം കി​ട്ടാ​നി​ല്ല
Tuesday, October 22, 2019 10:50 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് മു​ദ്ര​പ​ത്ര​ത്തി​ന് ക്ഷാ​മം. ദി​നം​പ്ര​തി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മു​ദ്ര​പ​ത്ര​ത്തി​ന് എ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് പ​ണ​വും സ​മ​യ​വും ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.
വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ചെ​റു​തോ​ണി​യി​ലെ ഏ​ജ​ൻ​സി​യി​ലാ​ണ് മാ​സ​ങ്ങ​ളാ​യി മു​ദ്ര​പ​ത്രം കി​ട്ടാ​നി​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.
ഇ​വി​ടെ ആ​കെ​യു​ള്ള​ത് 500 രൂ​പ​യു​ടെ മു​ദ്ര​പ​ത്രം മാ​ത്ര​മാ​ണ്.
ജ​ന​നം, മ​ര​ണം, ബാ​ധ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, വാ​ട​ക ക​രാ​ർ തു​ട​ങ്ങി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് ചെ​റി​യ തു​ക​യു​ടെ മു​ദ്ര​പ​ത്ര​ങ്ങ​ൾ മ​തി.
ചെ​റു​തോ​ണി​യി​ൽ മു​ദ്ര​പ​ത്രം കി​ട്ടാ​തെ വ​ന്ന​തോ​ടെ മൈ​ലു​ക​ൾ അ​ക​ലെ തൊ​ടു​പു​ഴ​യി​ലോ അ​ടി​മാ​ലി​യി​ലോ പോ​യി വാ​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.
ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ലൈ​സ​ൻ​സി​വീ​തം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ഒ​രു​വ​ർ​ഷം​മു​ന്പ് ന​ൽ​കി​യ നി​വേ​ദ​നം സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു. എ​ത്ര​യും​വേ​ഗം മു​ദ്ര​പ​ത്രം എ​ത്തി​ച്ച് ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു