വ​നം​വ​കു​പ്പി​ലെ ദി​വ​സ വേ​ത​ന​ക്കാ​ർ​ക്ക് പു​തു​ക്കി​യ ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്ന്
Wednesday, October 23, 2019 10:41 PM IST
കു​മ​ളി: പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലെ ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​രു​ടെ പു​തു​ക്കി​യ ശ​ന്പ​ളം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്തെ വ​ന​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​വി​ധ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ കൂ​ലി​നി​ര​ക്ക് പു​തു​ക്കി ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലെ ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​ർ​ക്ക് പു​തു​ക്കി​യ ശ​ന്പ​ളം നി​ഷേ​ധി​ക്കു​ന്ന പെ​രി​യാ​ർ ഈ​സ്റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
ദു​ർ​ഘ​ട​മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന വാ​ച്ച​ർ​മാ​രു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ൽ ബോ​ധ​പൂ​ർ​വം അ​ട്ടി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​യ​ർ​ന്ന വേ​ത​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടും ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ കോ​ർ ഏ​രി​യാ​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും ന​ൽ​കു​ന്ന​ത് ലോ​ക്ക​ൽ റെ​യ്ഞ്ചി​ലെ ശ​ന്പ​ള നി​ര​ക്കാ​ണെ​ന്ന് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം കു​ടി​ശി​ഖ സ​ഹി​ത​വും ഓ​ണ​ത്തി​ന് അ​നു​വ​ദി​ച്ച ഉ​ത്സ​വ ബ​ത്ത​യും അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നം​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷെ​നോ​യി പു​തി​യി​ട​ത്ത് അ​റി​യി​ച്ചു.