ഈ​റ്റ​പ്പാ​ളി​യി​ൽ ആ​ൽ​ബി​ൻ നെ​യ്തെ​ടു​ത്ത​ത് അ​ഞ്ചാം നേ​ട്ടം
Wednesday, October 23, 2019 10:43 PM IST
ക​രി​മ​ണ്ണൂ​ർ: റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ ഈ​റ്റ​പ്പാ​ളി​ക​ൾ കൊ​ണ്ട് ആ​ൽ​ബി​ൻ തോ​മ​സ് നെ​യ്തെ​ടു​ത്ത​ത് എ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം. മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ൽ​ബി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​ത്തെ നേ​ട്ട​മാ​ണ് ഇ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യം മൂ​ലം ശാ​സ്ത്രോ​ൽ​സ​വം വേ​ണ്ടെ​ന്നു വ​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നേ​ട്ടം ആ​റാം വ​ർ​ഷ​മാ​കു​മാ​യി​രു​ന്നു. ഏ​ല​പ്പാ​റ കൊ​ച്ചു​ക​രു​ന്ത​രു​വി അ​ന്പാ​ട്ട് ബെ​ന്നി​ച്ച​ന്‍റെ​യും തു​ഷാ​ര​യു​ടെ​യും ഏ​ക മ​ക​നാ​യ ആ​ൽ​ബി​ൻ മൂ​ന്നാം ക്ലാ​സ് മു​ത​ൽ ബാം​ബു പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ൽ മ​ൽ​സ​രി​ക്കു​ന്നു​ണ്ട്. ഷൊ​ർ​ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.
വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​ട്ടി​യും ഭി​ത്തി അ​ല​ങ്ക​രി​ക്കു​ന്ന ഫ്ള​വ​ർ​വേ​സു​മാ​ണ് ആ​ൽ​ബി​ൻ നി​ർ​മി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ ത​ന്നെ​യാ​ണ് പ​രി​ശീ​ല​ക​ർ.