വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം ന​ല്ല മ​നു​ഷ്യ​രെ വാ​ർ​ത്തെ​ടു​ക്ക​ൽ - മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Wednesday, October 23, 2019 10:44 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സം കൊ​ണ്ടു മാ​ത്ര​മേ ന​ല്ല വ്യ​ക്തി​ത്വ​ത്തി​നു​ട​മ​ക​ളാ​കു എ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.
മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം പു​തി​യ ഹൈ​ടെ​ക് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് മു​ന്നോ​ട്ടു പോ​യാ​ൽ മാ​ത്ര​മേ ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു. ന​ല്ല വി​ദ്യാ​ഭ്യാ​സം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. കൂ​ടാ​തെ മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ൽ​സാ​ഹ​ന​വും അ​ധ്യാ​പ​ക​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​വും ഉ​ണ്ടാ​ക​ണം. രൂ​പ​ത​യി​ലെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്കൂ​ളാ​ണ് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ജി സ്കൂ​ൾ ഉ​ദ്ഘാ​ട​ന​വും ഹൈ​ടെ​ക് പ്ര​ഖ്യാ​പ​ന​വും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ടി.​കെ.​മി​നി കൈ​യെ​ഴു​ത്തു മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു.
കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജെ​സി ജോ​ണി, ഷേ​ർ​ളി ജ​യ​പ്ര​കാ​ശ്, സി.​കെ. ജാ​ഫ​ർ, മേ​ഴ്സി കു​ര്യ​ൻ, റി​നി ജോ​ഷി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​ബി​ൻ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി.​കെ. മ​ഹേ​ഷ് സെ​മി​നാ​ർ ന​യി​ച്ചു. വ​ർ​ണ ചി​ത്ര ആ​ർ​ട്സ് ക്ല​ബ് ഒ​രു​ക്കി​യ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ബാ​ല മ​ജീ​ഷ്യ​നാ​യ ജോ​ണ്‍ ബേ​ബി അ​വ​ത​രി​പ്പി​ച്ച മാ​യാ​ജാ​ല പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.