അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ച​ത് വി​ഷം ഉ​ള്ളി​ൽച്ചെ​ന്ന്
Monday, November 11, 2019 10:09 PM IST
നെ​ടു​ങ്ക​ണ്ടം: പു​ര​യി​ട​ത്തി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ണ്‍​കു​ട്ടി മ​രി​ച്ച​ത് വി​ഷം ഉ​ള്ളി​ൽ​ചെ​ന്നാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ കെ​മി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
എ​ഴു​കും​വ​യ​ൽ പെ​രു​ന്പം​ത​ട​ത്ത് നി​ഷ​മോ​ൾ(19) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്. സ്വ​ന്തം പു​ര​യി​ട​ത്തി​ൽ കാ​പ്പി​ക്കു​രു പ​റി​ക്കാ​ൻ പോ​യ പെ​ണ്‍​കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ വാ​യി​ൽ​നി​ന്നും നു​ര​യും പ​ത​യും വ​ന്ന നി​ല​യി​ൽ പു​ര​യി​ട​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും​ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യി​രു​ന്നു. വേ​ദ​ന ഉ​ണ്ടാ​യ​തോ​ടെ ക​ട്ട​പ്പ​ന​യി​ലെ ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വീ​ട്ടു​കാ​ർ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ പേ​രി​ൽ​നി​ന്നും പോ​ലീ​സ് മൊ​ഴി ശേ​ഖ​രി​ക്കും.