കു​രു​മു​ള​ക് കൃ​ഷി വി​ക​സ​നം: സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും: എം​പി
Monday, November 18, 2019 10:33 PM IST
കൊ​ച്ചി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​നി​യ​ന്ത്രി​ത​മാ​യ ഇ​റ​ക്കു​മ​തി മൂ​ലം വി​ല​ത്ത​ക​ർ​ച്ച​യും പ്ര​ള​യ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും നി​മി​ത്തം കൃ​ഷി​നാ​ശ​വും നേ​രി​ടു​ന്ന കു​രു​മു​ള​ക് ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സ്പൈ​സ​സ് ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.
കു​രു​മു​ള​കി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ അ​ടി​സ്ഥാ​ന ഇ​റ​ക്കു​മ​തി വി​ല​യി​ൽ വ​ർ​ധ​ന​വ് വ​രു​ത്താ​നും കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. ഇ​ടു​ക്കി ജി​ല്ല​യി​ൽ പൂ​ട്ടി​പ്പോ​യ സ്പൈ​സ് ബോ​ർ​ഡി​ന്‍റെ ഓ​ഫീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.