ചെ​ക്ക് ഡാ​മി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു
Tuesday, November 19, 2019 10:31 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള ചെ​ക്ക് ഡാ​മി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. മൂ​ന്നാ​ർ - ഉ​ദുമ​ൽ​പ്പേ​ട്ട് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യു​ടെ ഒ​രു​വ​ശ​ത്താ​യി പെ​രി​യ​വ​ര റോ​ഡി​ലും മൂ​ന്നാ​ർ ടൗ​ണി​നോ​ടും ചേ​ർ​ന്നും നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ചെ​ക്ക് ഡാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​ച്ച​ത്.

ജ​ല​നി​ധി​യു​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു നി​ർ​മാ​ണം. മൂ​ന്ന​ര​ക്കോ​ടി രൂ​പ​യാ​യി​രു​ന്നു പ​ദ്ധ​തി​ത്തു​ക. നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം മു​ട​ങ്ങി. പ്രാ​രം​ഭ​പ​ണി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഇ​രു​പ​തു ശ​ത​മാ​നം ജോ​ലി​ക​ൾ മാ​ത്രം ന​ട​ന്ന സ്ഥി​തി​യി​ൽ​ത​ന്നെ പ​ണി​ക​ൾ നി​ല​ച്ചു.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളും അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​വു​മെ​ല്ലാം പ​ണി​ക​ൾ നി​ല​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. പെ​രി​യ​വ​ര ആ​റി​നു കു​റു​കെ ത​ട​യ​ണ നി​ർ​മി​ച്ച് വെ​ള്ളം ശേ​ഖ​രി​ച്ച് മൂ​ന്നാ​ർ ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. മൂ​ന്നാ​ർ ടൗ​ണ്‍, മൂ​ന്നാ​ർ കോ​ള​നി, ന​ല്ല​ത​ണ്ണി, പ​ഴ​യ​മൂ​ന്നാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം​ചെ​യ്യു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.