സെ​ന്‍റ് ജോ​ണ്‍​സി​ൽ ഒ​പി അ​വ​ധി
Wednesday, November 20, 2019 10:15 PM IST
ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ൽ സ്ഥാ​പ​ക​ൻ ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ അ​നു​സ്മ​ര​ണ ദി​നം പ്ര​മാ​ണി​ച്ച് ഇ​ന്ന് ആ​ശു​പ​ത്രി​യു​ടെ ഒ​പി വി​ഭാ​ഗം അ​വ​ധി ആ​യി​രി​ക്കും
.
ച​ല​ച്ചി​ത്ര​മേ​ള

ക​ട്ട​പ്പ​ന: ദ​ർ​ശ​ന ഫി​ലിം സൊ​സൈ​റ്റി കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 22, 23 തീ​യ​തി​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള ന​ട​ത്തും. 22-ന് ​രാ​വി​ലെ 10-ന് ​ന​രി​യ​ന്പാ​റ മ​ന്നം മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ൽ മേ​ള​യു​ടെ ഉ​ദ്ലാ​ട​നം ന​ട​ക്കും. തു​ട​ർ​ന്ന് ജാ​പ്പ​നീ​സ് ചി​ത്രം ഡ്രീ​സ്, ഏ​കാ​ധി​പ​ത്യ​ത്തി​നെ​തി​രേ ഗ​ർ​ജി​ക്കു​ന്ന ചാ​ർ​ലി ചാ​പ്ലി​ന്‍റ ഗ്രേ​റ്റ് ഡി​ക്ടേ​റ്റ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. രാ​ത്രി ഏ​ഴി​ന് ക​ട്ട​പ്പ​ന മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ചൈ​നീ​സ് ജ​ന​പ്രി​യ ചി​ത്രം ഗെ​റ്റിം​ഗ് ഹോം ​പ്ര​ദ​ർ​ശി​പ്പി​ക്കും. 23-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​ങ്ക​ണ്ടം അ​ർ​ബ​ൻ ബാ​ങ്ക് ഹാ​ളി​ൽ ന​ൻ​മ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള ചി​ത്രം ഒ​റ്റാ​ൽ, ഏ​ഴി​ന് ചാ​ർ​ലി ചാ​പ്ലി​ന്‍റെ മാ​സ്റ്റ​ർ​പീ​സ് വ​ർ​ക്കാ​യ​റി​യ​പ്പെ​ടു​ന്ന മേ​ഡേ​ണ്‍ ടൈം​സ് എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും.