മൂ​ന്നാം​പ​ക്കം ആ​തി​ഥേ​യ​ർ ത​ന്നെ
Wednesday, November 20, 2019 10:18 PM IST
ക​ട്ട​പ്പ​ന: ക​ലോ​ത്സ​വം മൂ​ന്നാം​ദി​നം സ​മാ​പി​ക്കു​ന്പോ​ൾ ആ​തി​ഥേ​യ​രാ​യ ക​ട്ട​പ്പ​ന ത​ന്നെ​യാ​ണ് മു​ന്നി​ൽ. 169 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ യു​പി വി​ഭാ​ഗ​ത്തി​ൽ 115 പോ​യി​ന്‍റും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 284 പോ​യി​ന്‍റും നേ​ടി​യാ​ണ് ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യു​ടെ തേ​രോ​ട്ടം. തൊ​ടു​പു​ഴ​യും നെ​ടു​ങ്ക​ണ്ട​വു​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 276 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​ത് കു​തി​ക്കു​ന്ന തൊ​ടു​പു​ഴ​യ്ക്ക് തൊ​ട്ടു​പി​ന്നി​ൽ 251 പോ​യി​ന്‍റു​മാ​യി ക​ട്ട​പ്പ​ന​യു​ണ്ട്. സ്കൂ​ളു​ക​ളി​ൽ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 96 പോ​യി​ന്‍റും എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 118 പോ​യി​ന്‍റു​മാ​യും കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​തെ​ത്തി. യു​പി വി​ഭാ​ഗ​ത്തി​ൽ 39 പോ​യി​ന്‍റു​മാ​യി കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​ത ഗേ​ൾ​സ് എ​ച്ച്എ​സ്എ​സാ​ണ് ഒ​ന്നാ​മ​ത്.
മൂ​ന്നാം ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ 32 അ​പ്പീ​ലു​ക​ളാ​ണ് അ​പ്പീ​ൽ ക​മ്മി​റ്റി​ക്കു് ല​ഭി​ച്ച​ത്


ത​മി​ഴ് ക​ലോ​ത്സ​വം പ്ര​ത്യേ​കം

ത​മി​ഴ് ക​ലോ​ത്സ​വം പ്ര​ത്യേ​കം ന​ട​ന്നു. യു​പി, എച്ച്എസ്, എച്ച്എസ്എസ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ടു​ക്കി ഡി​ഡി ടി.​കെ. മി​നി ത​മി​ഴ് ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം​ചെ​യ്തു.പ​ദ്യം ചൊ​ല്ല​ൽ, പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഗ്രൂ​പ്പ് സോം​ഗ്, നാ​ട​ൻ പാ​ട്ട,് ദേ​ശ​ഭ​ക്തി​ഗാ​നം, മോ​ണോ ആ​ക്ട്, നാ​ട​കം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത.് ക​ണ്‍​വീ​ന​ർ പി. ​പു​ഷ്പ​രാ​ജ​ൻ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​മി​ക്രി​യി​ൽ അ​ജ​സി​ന് വി​ജ​യം

ക​ട്ട​പ്പ​ന: ഹൃ​ദ​യ​മി​ടി​പ്പി​ന്േ‍​റ​യും എ​കെ 47-ന്േ‍​റ​യും ശ​ബ്ദം ത​ൻ​മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച അ​ജ​സി​ന് ഹൈ​സ്കൂ​ൾ വി​ഭാ​ഗം മി​മി​ക്രി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​ജ​സ് ക​ട്ട​പ്പ​ന ചേ​ന്നാ​ട്ട് റെ​ജി​യു​ടെ​യും എ​ൽ​സി​യു​ടെ​യും മ​ക​നാ​ണ്.