ഓ​ട്ടോ റി​ക്ഷ​യു​ടെ ട​യ​ർ മോ​ഷ്ടി​ച്ചു
Wednesday, December 11, 2019 10:47 PM IST
മൂ​ന്നാ​ർ: പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യു​ടെ ട​യ​ർ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മൂ​ന്നാ​ർ ന​ട​യാ​ർ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ആ​പ്പേ ഓ​ട്ടോ​യു​ടെ ട​യ​റാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മോ​ഷ​ണം പോ​യ​ത്.
ഐ​ടി​സി​യു​ടെ താ​ൽ​ക്കാ​ലി ജോ​ലി​ക്കാ​ര​നാ​യ ബാ​ബു വൈ​കു​ന്നേ​രം 5.30-നോ​ടെ​യാ​ണ് സ​വാ​രി ക​ഴി​ഞ്ഞ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്.
ന​ട​യാ​ർ റോ​ഡി​ലെ വ്യാ​പാ​സ്ഥാ​പ​ന​ത്തി​നു സ​മീ​പം ഓ​ട്ടോ പാ​ർ​ക്കു​ചെ​യ്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​യി. രാ​വി​ലെ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​ന്ന​തി​നാ​യി ഓ​ട്ടോ​യു​ടെ സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വ​ശ​ത്തെ ട​യ​ർ മോ​ഷ​ണം പോ​യ​താ​യി ക​ണ്ട​ത്.
സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സാ​യാ​ഹ്ന
സം​ഗ​മം

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് ക​രു​ണാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ കൂ​ട്ടാ​റി​ൽ സാ​യാ​ഹ്ന സം​ഗ​മം ന​ട​ത്തും.
വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സം​ഗ​മം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.