ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ഇ​ന്‍റ​ർ​സെ​പ്റ്റ​ർ നി​ര​ത്തി​ലേ​ക്ക്
Friday, December 13, 2019 10:31 PM IST
തൊ​ടു​പു​ഴ: റോ​ഡി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രെ പി​ടി​കൂ​ടാ​നു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഇ​ന്‍റ​ർ​സെ​പ്റ്റ​ർ വാ​ഹ​നം തൊ​ടു​പു​ഴ​യി​ലെ നി​ര​ത്തു​ക​ളി​ലേ​ക്ക്. ജി​ല്ല​യി​ലാ​ദ്യ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ഹ​നം തി​ങ്ക​ളാ​ഴ്ച​മു​ത​ൽ റോ​ഡി​ലി​റ​ങ്ങും.
വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്താ​തെ​ത​ന്നെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പി​ഴ​യ​ട​പ്പി​ക്കാ​നും ക​ഴി​യു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് വാ​ഹ​ന​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ഹെ​ൽ​മ​റ്റ്, കാ​ർ യാ​ത്രി​ക​രു​ടെ സീ​റ്റ് ബെ​ൽ​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ പ​രി​ശോ​ധ​ന കോ​ട​തി ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്ന് ഉൗ​ർ​ജി​ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ റോ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്രം പ​ക​ർ​ത്താ​ൻ ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​യാ​ണ് വാ​ഹ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​മി​ത​വേ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കൈ​യോ​ടെ പി​ടി​കൂ​ടാ​നും ക​ഴി​യും. പി​ന്നീ​ട് പി​ഴ​യ​ട​യ്ക്കേ​ണ്ട വാ​ഹ​ന​യു​ട​മ​യെ തേ​ടി മേ​ൽ​വി​ലാ​സ​ത്തി​ൽ നോ​ട്ടീ​സ് എ​ത്തി​ക്കൊ​ള്ളും.
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ആ​ൽ​ക്കോ​മീ​റ്റ​ർ, ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലെ​യും മ​റ്റും ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ള​വു പ​രി​ശോ​ധി​ക്കു​ന്ന ഉ​പ​ക​ര​ണം, പു​ക പ​രി​ശോ​ധ​ന സം​വി​ധാ​നം എ​ന്നി​വ​യെ​ല്ലാം വാ​ഹ​ന​ത്തി​ലു​ണ്ട്.
എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക. ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കും. തൊ​ടു​പു​ഴ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ർ​ട്ടി​ക്ക കാ​റാ​ണ് ഇ​ന്‍റ​ർ സെ​പ്റ്റ​ർ വാ​ഹ​ന​മാ​യി മാ​റ്റി​യി​രി​ക്കു​ന്ന​ത്. പു​തി​യ വാ​ഹ​നം എ​ത്തു​ന്ന​തോ​ടെ ബൈ​ക്കു​കാ​രെ​യും മ​റ്റും ഓ​ടി​ച്ചി​ട്ടു പി​ടി​ക്കാ​തെ​യും റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി​യു​ള്ള പ​രി​ശോ​ധ​ന​യും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ആ​ശ്വാ​സ​ക​ര​മാ​കു​ന്ന കാ​ര്യം.