പാ​ലി​യേ​റ്റീ​വ് കു​ടും​ബ സം​ഗ​മം
Saturday, December 14, 2019 10:48 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പു​റ​പ്പു​ഴ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക്ത​ല പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ കു​ടും​ബ സം​ഗ​മം ന​ട​ത്തി. പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി കേ​ക്ക് വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ.​പ്രി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക്ക്-ഷോ വി​നോ​ദ് പീ​റ്റ​ർ ന​ട​ത്തി. രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​നി ഷാ​ജി, ഷീ​ന ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ജ സ​ലിം കു​മാ​ർ, ബി​ന്ദു ബെ​ന്നി, ഷാ​ന്‍റി ടോ​മി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ​മാ​രാ​യ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ്, ഡോ.​പി.​എ​ൻ.​അ​ജി , മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഡോ. ​രേ​ഖാ ശ്രീ​ധ​ർ , ഡോ.​മി​നി മോ​ഹ​ൻ, പാ​ലി​യേ​റ്റീ​വ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ വി​ജ​യ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​ജെ.​കു​ര്യ​ച്ച​ൻ , ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​സി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.