മു​ട്ട​ത്തും മ​ല​ങ്ക​ര​യി​ലും തീ ​പി​ടി​ത്തം
Tuesday, February 18, 2020 10:41 PM IST
മു​ട്ടം: ഗ​വ. പോ​ളി ടെ​ക്നി​ക്ക് കോ​ള​ജ് ക്യാ​ന്പ​സി​ന​ക​ത്തും മ​ല​ങ്ക​ര ഹി​ല്ലി അ​ക്വാ കു​പ്പി വെ​ള്ള ഫാ​ക്ട​റി​ക്ക് സ​മീ​പം ക​നാ​ൽ ഭാ​ഗ​ത്തു​മാ​ണ് തീ ​പി​ടി​ച്ച​ത്. പോ​ളി കാ​ന്പ​സി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നും കു​പ്പി വെ​ള്ള ഫാ​ക്ട​റി​ക്ക് സ​മീ​പം ഇ​ന്ന​ലെ 3.15നു​മാ​ണ് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.
ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം ഉ​പേ​ക്ഷി​ച്ച സി​ഗ​ര​റ്റ് കു​റ്റി​യി​ൽ നി​ന്നാ​കാം ര​ണ്ടി​ട​ത്തും തീ ​പ​ട​ർ​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കു​പ്പി വെ​ള്ള ഫാ​ക്ട​റി​ക്ക് സ​മീ​പം ക​നാ​ൽ ഭാ​ഗ​ത്ത് പി​ടി​ച്ച തീ ​ഫാ​ക്ട​റി​യു​ടെ അ​ടു​ത്തേ​ക്ക് പ​ട​രു​ന്ന​ത് ക​ണ്ട് ഫാ​ക്ട​റി മാ​നേ​ജ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഫാ​ക്ട​റി​യി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്ന ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗി​ച്ച് കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തേ​ക്ക് വ്യാ​പി​ച്ചു.
ഉ​ട​ൻ തൊ​ടു​പു​ഴ അ​ഗ്നി ശ​മ​ന യൂ​ണി​റ്റി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ർ എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. പോ​ളി കാ​ന്പ​സി​ൽ തൊ​ടു​പു​ഴ​യി​ൽ നി​ന്നു​ള്ള മ​റ്റൊ​രു അ​ഗ്നി ശ​മ​ന യൂ​ണി​റ്റ് എ​ത്തി ​തീ അ​ണ​ച്ചു.