ക​ർ​ഷ​ക-​യു​വ സൗ​ഹൃ​ദ സ​മീ​പ​ന​ങ്ങ​ൾ പേ്രാ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണം: എ​സ്എം​വൈ​എം
Thursday, February 20, 2020 11:00 PM IST
പാ​ലാ: പാ​ച​ക​വാ​ത​കം, പെ​ട്രോ​ൾ, ഡീ​സ​ൽ, മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ വി​ല​വ​ർ​ധ​ന​വി​ലും യു​വാ​ക്ക​ളെ മ​നഃ​പൂ​ർ​വം അ​വ​ഗ​ണി​ച്ചു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ളിലും പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് എസ്എം​വൈ​എം പാ​ലാ രൂ​പ​ത​യി​ലെ ഫൊ​റോ​ന​ക​ളി​ലെ രൂ​പ​ത കൗ​ണ്‍​സി​ലേ​ഴ്സി​ന്‍റെ യോ​ഗം ന​ട​ത്ത​ി.

പാ​വ​പ്പെ​ട്ട​വ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും യു​വാ​ക്ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം രാ​ജ്യ​ത്ത് വ​ള​ർ​ന്നു​വ​രു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ലെ പ​ത്തു വ​ർ​ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന 80:20 അ​നു​പാ​തം എ​ത്ര​യും​വേ​ഗം തി​രു​ത്തു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. 50:50 ഫോ​ർ​മു​ല​യി​ലൂ​ടെ സ്വ​ന്തം ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ച്ച​തും വ​ർ​ഷ​ങ്ങ​ളാ​യി നി​ല​വി​ലു​ള്ള കാ​ര്യ​മാ​ണ്. മ​ത​സൗ​ഹാ​ർ​ദ​വും സ​മാ​ധാ​ന​വും ന​ഷ്ട​പ്പെ​ട്ട് ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഭീ​തി​യും ആ​ശ​ങ്ക​ക​ളും വ​ള​ർ​ന്നു​വ​രു​ന്ന​തും മ​നു​ഷ്യ​ജീ​വ​ന് വി​ല ക​ൽ​പ്പി​ക്കാ​തെ ഭ്രൂ​ണ​ഹ​ത്യ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തും ന​ല്ല ല​ക്ഷ​ണം അ​ല്ലെ​ന്ന് യു​വാ​ക്ക​ൾ വി​ല​യി​രു​ത്തി.

പാ​ലാ രൂ​പ​ത​യി​ലെ ക​ർ​ഷ​ക വ​ർ​ഷം, കെ​സി​ബി​സി മി​ഷ​ൻ ഇ​യ​ർ, കെ​സി​വൈ​എ​മ്മി​ന്‍റെ​യും എ​സ്എം വൈ​എ​മ്മി​ന്‍റെ​യും മോ​ട്ടോ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രും​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി. യൂ​ണി​റ്റു​ക​ളു​ടെ​യും ഫൊ​റോ​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​വാ​നും ലൗ​ ജി​ഹാ​ദ്, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം പോ​ലു​ള്ള സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തു​വാ​നും ആ​ഹ്വാ​നം​ചെ​യ്ത കൗ​ണ്‍​സി​ലി​ൽ രൂ​പ​ത പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ​രു​ത്തേ​ണ്ട ന​യ​മാ​റ്റ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ഷാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ത്ത​പ്പെ​ട്ട കൗ​ണ്‍​സി​ലി​ൽ 17 ഫൊ​റോ​ന​ക​ളി​ലെ​യും രൂ​പ​ത കൗ​ണ്‍​സി​ല​ർ​മാ​രും വി​വി​ധ മി​നി​സ്ട്രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദിത്വ​മു​ള്ള ലീ​ഡ​ർ​മാ​രും പ​ങ്കെ​ടുത്തു.

എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ബി​ൻ​സി എ​ഫ്സി​സി, പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ചാ​മ​ക്കാ​ലാ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​യി​ൻ വ​ലി​യ​കാ​പ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ലു മു​ണ്ട​നാ​ട്ട്, ഡി​ന്‍റോ ഡേ​വി​സ്, റോ​ബി​ൻ ടി. ​ജോ​സ്, ചി​ന്നു ഗ​ർ​വാ​സീ​സ്, മി​നു മാ​ത്യൂ​സ്, ആ​ൽ​വി​ൻ ഞാ​യ​ർ​കു​ളം, അ​ഞ്ചു​മോ​ൾ ജോ​ണി, ആ​ന്‍റോ ജോ​ർ​ജ്, ശീ​ത​ൾ വെ​ട്ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.