സൗ​രോ​ർ​ജ പ​വ​ർ പ്ലാ​ന്‍റ് അ​ന​ർ​ട്ട് ഡ​യ​റ​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Thursday, February 20, 2020 11:02 PM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് ആ​മ​പ്പാ​റ​യി​ലെ സൗ​രോ​ർ​ജ പ​വ​ർ പ്ലാ​ന്‍റ് അ​ന​ർ​ട്ട് ഡ​യ​റ​ക്ട​ർ അ​മി​ത് മീ​ണ സ​ന്ദ​ർ​ശി​ച്ചു. പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും സൗ​രോ​ർ​ജ പാ​ന​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ഫെ​ൻ​സിം​ഗ് ന​ട​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​മി​ത് മീ​ണ നി​ർ​ദേ​ശം ന​ൽ​കി.
ര​ണ്ടാ​ഴ്ച​മു​ന്പ് രാ​മ​ക്ക​ൽ​മെ​ട്ടി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി അ​ന​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. സോ​ളാ​ർ പാ​ന​ൽ ത​ക​ർ​ത്ത സം​ഭ​വം ദീ​പി​ക വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ന്ത്രി എം.​എം. മ​ണി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന​ർ​ട്ട് ഡ​യ​റ​ക്ട​ർ അ​മി​ത് മീ​ണ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി.
ആ​മ​പ്പാ​റ​യി​ലെ സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റി​ൽ 22 സോ​ളാ​ർ പാ​ന​ലു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ സ്ഥ​ല​ത്ത് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സൗ​രോ​ർ​ജ പാ​ന​ലു​ക​ളാ​ണ് സാ​മൂഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്ത​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന​ർ​ട്ട് ഡ​യ​റ​ക്ട​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​പ്രി​ൽ മു​ത​ൽ ഒ​രു മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഇ​വി​ടെ​നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നും സ്ഥ​ല​ത്തെ കാ​ടു​ക​ൾ നീ​ക്കം​ചെ​യ്യാ​നും ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. കെ ​എ​സ്ഇ​ബി, കെ​ൽ​ട്രോ​ണ്‍, സി​ഡാ​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.