ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്കും
Friday, February 21, 2020 10:35 PM IST
തൊ​ടു​പു​ഴ: പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്നും പ്ര​മോ​ഷ​നി​ൽ സം​വ​ര​ണം മൗ​ലി​ക അ​വ​കാ​ശ​മ​ല്ലെ​ന്നു​മു​ള്ള സു​പ്രിം കോ​ട​തി വി​ധി ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​വും ഇ​ത് പ​ട്ടി​ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ വി​ധി​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ന:​പ​രി​ശോ​ധ​നാ ഹ​ർ​ജി കൊ​ടു​ക്ക​ണ​മെ​ന്നും വി​ധി​യെ മ​റി​ക​ട​ക്കാ​ൻ പാ​ർ​ല​മെ​ന്‍റ്് നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യ ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ക്കു​ന്ന കേ​ര​ള ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്ന വി​വി​ധ ദ​ളി​ത് സം​ഘ​ട​നാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ വി​ജോ വി​ജ​യ​ൻ (കെ​ഡി​എ​സ്എ​സ്), പി.​ഐ. ജോ​ണി (ദ​ളി​ത് ഐ​ക്യ സ​മി​തി), രാ​ജ​ൻ മ​ക്കു​പാ​റ (കെ​സി​എ​സ്), ടി.​ടി. മ​നോ​ജ് (കെ​പി​യു​എ​സ്എ​സ്), മോ​സ​സ് (ആ​ദി​വാ​സി ഫോ​റം) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി, വി​വാ​ഹം എ​ന്നി​വ​യെ ഹ​ൽ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

യൂ​ത്ത് പാ​ർ​ല​മെ​ന്‍റ്

ക​രി​ങ്കു​ന്നം: നെ​ഹ്റു യു​വ കേ​ന്ദ്ര​യും ക​രി​ങ്കു​ന്നം കോ​സ്മോ പോ​ളി​റ്റ​ൻ ലൈ​ബ്ര​റി​യും ചേ​ർ​ന്ന് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നൈ​ബ​ർ​ഹു​ഡ് യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. നെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, പ്രി​ൻ​സി​പ്പ​ൽ യു.​കെ. സ്റ്റീ​ഫ​ൻ, സു​നി​ൽ തോ​മ​സ്, ബാ​ബു ഏ​ബ്ര​ഹാം, മേ​ഘ​ന ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സു​ജി​ൻ എ​ഡ്വി​ൻ പെ​രേ​ര വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.