നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്നു
Sunday, February 23, 2020 9:32 PM IST
അ​ടി​മാ​ലി: ജി​ല്ല​യി​ൽ നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പ​രാ​തി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മാ​ര​ക വി​ഷം ഹൈ​റേ​ഞ്ചി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രീ​ൻ​കെ​യ​ർ കേ​ര​ള​ കൃ​ഷി​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് 2015-ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് നി​രോ​ധി​ത കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നെ​തി​രേ സം​ഘ​ട​ന രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ജി​ല്ല​യി​ലേ​ക്ക് പേ​രു​മാ​റ്റി എ​ത്തി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഏ​ല​ക്കാ​യു​ടെ വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​ന്ന വ​ർ​ഷ​കാ​ല​ത്ത് കാ​യ് ഫ​ലം വ​ർ​ധി​പ്പി​ക്കാ​നാ​യി വ​ലി​യ​തോ​തി​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗം ന​ട​ന്നേ​ക്കാം. അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും സം​ഘ​ട​ന പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.