ആ​നപ്പാ​ർ​ക്കി​നെ​തി​രേ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Wednesday, February 26, 2020 10:40 PM IST
രാ​ജ​കു​മാ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ചി​ന്ന​ക്ക​നാ​ലി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ന പാ​ർ​ക്കി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ആ​ന​പ്പാർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.
കാ​ട്ടാ​ന​ക​ൾ​ക്ക് ആ​വാ​സ വ്യ​വ​സ്ഥ ഒ​രു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചി​ന്ന​ക്ക​നാ​ൽ വ​ന​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ത്തി ആ​ന​പ്പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പാ​ർ​ക്കി​നാ​യി ആ​റ് കി​ലോ​മീ​റ്റ​ർ ആ​കാ​ശ ദൂ​ര​ത്തി​ലു​ള്ള പ്ര​ദേ​ശം ഏ​റ്റെ​ടു​ത്ത് മ​തി​കെ​ട്ടാ​ൻ ദേ​ശീ​യ ഉ​ദ്യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്.
ഏ​റ്റെ​ടു​ക്കു​ന്ന പ്ര​ദേ​ശം ജ​ന​വാ​സ മേ​ഖ​ല​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.
ദേ​വി​കു​ളം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി.​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നും പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​വാ​സ മേ​ഖ​ല ഒ​ഴി​വാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം അ​നി​ശ്ചി​ത​കാ​ല ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.