പോ​ലീ​സും സ്പെ​ഷ​ൽ ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Monday, March 30, 2020 9:50 PM IST
നെ​ടു​ങ്ക​ണ്ടം: കു​മ​ളി ആ​റാം​മൈ​ലി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​നോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തു​നി​ന്നും ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും കോ​ട​യും ക​ണ്ടെ​ടു​ത്ത​തോ​ടൊ​പ്പം ക​ണ്ടെ​ടു​ത്ത നാ​ട​ൻ തോ​ക്കും തി​ര​ക​ളും സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത.
എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ സൈ​ന്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​നാ​യി മാ​ത്രം നി​ർ​മി​ക്കു​ന്ന വെ​ടി​യു​ണ്ട​ക​ളാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സും സ്പെ​ഷ​ൽ ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​മ​ളി ആ​റാം​മൈ​ലി​നു സ​മീ​പ​ത്തു​നി​ന്നും 2000 ലി​റ്റ​ർ കോ​ട​യും ര​ണ്ടു​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​കൂ​ടി​യ​ത്.
തു​ട​ർ​ന്ന് പി​ടി​യി​ലാ​യ പ്ര​തി ഇ​ല്ലി​മൂ​ട്ടി​ൽ ജി​ന​ദേ​വ​ന്‍റെ മു​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നാ​ട​ൻ തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യ​ത്.
ഇ​തി​നൊ​പ്പ​മാ​ണ് ഇ​ന്ത്യ​ൻ ഓ​ർ​ഡി​ന​ൻ​സ് ഫാ​ക്ട​റി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വെ​ടി​യു​ണ്ട​യും പി​ടി​ച്ചെ​ടു​ത്ത​ത്.
റി​സോ​ർ​ട്ടി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നാ​യ ജി​ന​ദേ​വ​ന് ഈ ​വെ​ടി​യു​ണ്ട എ​വി​ടു​ന്ന് ല​ഭി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച ചി​ല സൈ​നി​ക​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ന​ദേ​വ​നെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നും വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.