ലോ​ക്ക് ഡൗ​ണി​ലും താ​ളം​തെ​റ്റി റേ​ഷ​ൻ വി​ത​ര​ണം; സൗ​ജ​ന്യ റേ​ഷ​ൻ ല​ഭി​ക്കാ​തെ പ​ല​രും മ​ട​ങ്ങി
Saturday, April 4, 2020 10:33 PM IST
മൂ​ല​മ​റ്റം: കൊ​റോ​ണ​യു​ടെ ഭാ​ഗ​മാ​യ ലോ​ക്ക്ഡൗ​ണ്‍ ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ശ്യ​സേ​വ​ന​മാ​യ റേ​ഷ​ൻ വി​ത​ര​ണം താ​ളം​തെ​റ്റു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. മി​ക്ക റേ​ഷ​ൻ ക​ട​ക​ളി​ലും ഇ​ന്ന​ലെ വി​ത​ര​ണ​ത്തി​ന് അ​രി തി​ക​ഞ്ഞി​ല്ല. സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന അ​രി വാ​ങ്ങാ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്പോ​ഴാ​ണ് അ​രി​യി​ല്ലെ​ന്ന് പ​ല​രും അ​റി​യു​ന്ന​ത്. വാ​ഹ​ന സൗ​ക​ര്യം പ​രി​മി​ത​മാ​യ​തി​നാ​ൽ പ​ല ഉ​പ​ഭോ​ക്താ​ക്ക​ളും കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നാ​ണ് റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തു​ന്ന​ത്.

അ​റ​ക്കു​ളം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ലും തൊ​ടു​പു​ഴ​യി​ലെ സ​ബ് ഗോ​ഡൗ​ണി​ലും ആ​വ​ശ്യ​ത്തി​ന് അ​രി ഉ​ണ്ടെ​ങ്കി​ലും അ​ത് റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​മാ​ണ് പ്ര​ശ്ന​മാ​യ​ത്. സ്വ​കാ​ര്യ ക​രാ​റു​കാ​രെ​യാ​ണ് ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്നും അ​രി റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രാ​ക​ട്ടെ കാ​ല​ങ്ങ​ളാ​യി ഈ ​മേ​ഖ​ല കൈ​യ​ട​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ള​രെ വ​ലി​യ അ​ള​വി​ൽ അ​രി റേ​ഷ​ൻ ക​ട​ക​ളി​ൽ ആ​വ​ശ്യ​മു​ള്ള​പ്പോ​ഴാ​ണ് വി​ത​ര​ണം പാ​ളു​ന്ന​ത്.

മു​ട്ടം, കോ​ള​പ്ര, കു​ട​യ​ത്തൂ​ർ, കാ​ഞ്ഞാ​ർ, മു​ല​മ​റ്റം, പൂ​മാ​ല, പ​തി​പ്പി​ള​ളി, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ അ​രി​യു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു. ജാ​ഗ്ര​താ നി​ർ​ദേ​ശ​മു​ള്ള ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ചി​ല റേ​ഷ​ൻ ക​ട​ക​ളി​ലും അ​രി​യി​ല്ലെ​ന്ന മ​റു​പ​ടി ല​ഭി​ച്ചു. അ​രി തീ​ർ​ന്ന ക​ട​ക​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ലോ​ഡ് എ​ത്തി​തു​ട​ങ്ങി​യെ​ങ്കി​ലും വി​ത​ര​ണ​ത്തി​ന് ത​ട​സം നേ​രി​ടു​ന്നു​ണ്ട്. സ​ർ​ക്കാ​ർ പ​റ​ഞ്ഞ ഇ​ന​ത്തി​ൽ​പെ​ട്ട അ​രി മി​ക്ക റേ​ഷ​ൻ ക​ട​ക​ളി​ലും ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. വി​വി​ധ ഇ​നം അ​രി​ന​ൽ​കി തൂ​ക്കം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ർ​ക്കും കു​ത്ത​രി ല​ഭി​ച്ചി​ല്ല. പ​ക​രം പ​ച്ച​രി​യാ​ണ് കി​ട്ടി​യ​ത്. ഇ​തും പ​രാ​തി​ക്ക് കാ​ര​ണ​മാ​യി. റേ​ഷ​ൻ ക​ട​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് അ​രി എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ വി​ത​ര​ണം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യേ​ക്കും.