കൊ​ടും​ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ
Sunday, April 5, 2020 9:18 PM IST
ചെ​റു​തോ​ണി: ക​ത്തി​യെ​രി​യു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​വു​മാ​യി വേ​ന​ൽ​മ​ഴ എ​ത്തി. ലോ​ക്ക് ഡൗ​ണി​നേ​തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വീ​ട്ടി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വേ​ന​ൽ​മ​ഴ വ​ലി​യ ആ​ശ്വാ​സ​മാ​ണ് സ​മ്മാ​നി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പെ​യ്ത വേ​ന​ൽ മ​ഴ ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ത്തും ല​ഭി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന മ​ഴ​യി​ൽ ക​ർ​ഷ​ക​രും സ​ന്തോ​ഷ​ത്തി​ലാ​ണ്. ക​ടു​ത്ത വേ​ന​ലി​ൽ കൃ​ഷി​ക​ളൊ​ന്നും​ത​ന്നെ സാ​ധ്യ​മ​ല്ലാ​യി​രു​ന്നു.
വേ​ന​ലി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്കും പു​തു​ജീ​വ​ൻ കൈ​വ​ന്നി​രി​ക്ക​യാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.