പ​ച്ച​ക്ക​റി വി​ത്തു​ക​ളു​മാ​യി യൂ​ത്ത് വോ​ള​ന്‍റി​യേ​ഴ്സ്
Sunday, April 5, 2020 9:22 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​ർ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ എ​ത്തി​ക്കു​ന്നു.
ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും നാ​ളേ​ക്കു​ള്ള ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ച്ച​ക്ക​റി വി​ത്തു​മാ​യി യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്.
ലോ​ക്ക് ഡൗ​ണ്‍ സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​ര​മാ​വ​ധി വീ​ടു​ക​ളു​ടെ​യും മു​റ്റ​ത്തും തൊ​ടി​യി​ലും പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വോ​ള​ന്‍റി​യ​ർ​മാ​ർ വി​ത്തു​ക​ൾ ന​ൽ​കി. പ​ല വീ​ടു​ക​ളി​ലും ചെ​റി​യ തോ​തി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യു​ള്ള​തി​നാ​ൽ അ​ത് പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​തി​ന്‍റെ​യും ജൈ​വ വി​ള​ക​ളു​ടെ ഉ​ൽ​പ്പാ​ദ​ന ആ​വ​ശ്യ​ക​ത​യേ​യും കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്.