ഭ​ക്ഷ്യോ​ത്പ്പ​ന്ന വി​ൽ​പന​യി​ലെ ക്ര​മ​ക്കേ​ട്:​ പരിശോധന തു​ട​രു​ന്നു
Tuesday, April 7, 2020 10:02 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന​തി​നി​ടെ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ വി​ല കൂ​ട്ടി​യും അ​ള​വു​തൂ​ക്ക​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തി​യും ഉ​പ​ഭോ​ക്താ​ക്ക​ളെ പി​ഴി​യു​ന്ന​വ​രെ ക​ണ്ട​ത്താ​നാ​യാ​യി സി​വി​ൽ സ​പ്ലൈ​സും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്ന​ത്.
കഴിഞ്ഞദിവസം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ള​വി​ൽ കൃ​ത്രി​മം കാ​ട്ടാ​നാ​യി ത്രാ​സി​ൽ തി​രി​മ​റി ന​ട​ത്തി​യ റേ​ഷ​ൻക​ട സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ഞ്ഞാ​റി​ലെ എ​ആ​ർ​ഡി 114 ന​ന്പ​ർ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഈ ​റേ​ഷ​ൻ ക​ട​യി​ൽ ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ത്തി​യ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ത്രാ​സ് സ്റ്റാ​ന്പ് ചെ​യ്യാ​ത്ത​തി​നാ​ൽ 2000 രൂ​പ പി​ഴ ഈ​ടാ​ക്കി.
തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ല​വി​ലെ സ്റ്റോ​ക്കി​ൽ 19 കി​ലോ പ​ഞ്ച​സാ​ര , പ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള 1174 കി​ലോ പ​ച്ച​രി, ചാ​ക്ക​രി, കു​ത്ത​രി എ​ന്നി​വ കു​റ​വാ​യും, 516 കി​ലോ ഗോ​ത​ന്പ് കൂ​ടു​ത​ലാ​യും ക​ണ്ടെ​ത്തി. നേ​ര​ത്തേ ഇ​തേ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന 117-ാം ന​ന്പ​ർ പൊ​തു​വി​ത​ര​ണ കേ​ന്ദ്രം സ​സ്പ​ൻ​ഡ് ചെ​യ്തി​നെ തു​ട​ർ​ന്ന് ഇ​വി​ടു​ത്തെ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഈ ​ക​ട​യു​ടെ കീ​ഴി​ലാ​ക്കി​യി​രു​ന്നു. ക​ട​യു​ടെ താ​ത്ക്കാ​ലി​ക ന​ട​ത്തി​പ്പ് കോ​ള​പ്ര​യി​ലെ ക​ട​യു​ട​മ ജോ​ഷി ജോ​സ​ഫി​ന് കൈ​മാ​റി. തു​ട​ർ​ന്ന് സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി വി​ൽ​ക്കു​ക​യും വി​ല​വി​വ​ര​പ​ട്ടി​ക സ്ഥാ​പി​ക്കാ​ത്ത​തി​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. വെ​ങ്ങ​ല്ലൂ​രി​ലെ ആ​മി​നാ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, പ​ട്ട​യം ക​വ​ല​യി​ലു​ള്ള ബ്ര​ദേ​ഴ്സ് വെ​ജി​റ്റ​ബി​ൾ​സ് എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്ത​ത്. ബ്ര​ദേ​ഴ്സ് വെ​ജി​റ്റ​ബി​ൾ​സ് 20 രൂ​പ നി​ര​ക്കി​ൽ മൊ​ത്ത വി​ത​ര​ണ​ക്കാ​രി​ൽനി​ന്നു വാ​ങ്ങു​ന്ന പ​ച്ച​മു​ള​ക് 80 രൂ​പ​ക്കാ​ണ് വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ മാ​നു​വ​ൽ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഇ.​പി.​അ​നി​ൽ​കു​മാ​ർ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ എം.​എ.​അ​ബ്ദു​ള്ള, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എ​സ്.​ജ​യ​ൻ , കെ.​കെ.​സ്മി​ത എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.