പ​ഴ​കി​യ മീൻ വി​ല്പ​ന: ജില്ലയിൽ പ​രി​ശോ​ധ​ന ശ​ക്തം
Wednesday, April 8, 2020 10:08 PM IST
തൊ​ടു​പു​ഴ: പ​ഴ​കി​യ മ​ത്സ്യവി​ല്പന വ്യാ​പ​ക​മാ​യ​തോ​ടെ അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത് 172 കി​ലോ പ​ഴ​കി​യ മീ​ൻ.
ഫോ​ർ​മ​ലി​ൻ ക​ല​ർ​ത്തി​യ 20 കി​ലോ മീ​നും പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ഫി​ഷ​റീ​സ് വ​കു​പ്പും ചേ​ർ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. ആ​കെ 28 ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ൽ എ​ട്ടു ക​ട​ക​ളി​ൽ നി​ന്നു പ​ഴ​കി​യ മീ​നും ഒ​രു ക​ട​യി​ൽനി​ന്നു ഫോ​ർ​മ​ലി​ൻ ക​ല​ർ​ത്തി​യ മീ​നും പി​ടി​കൂ​ടി.
കേ​ര, ചൂ​ര എ​ന്നീ ഇ​ന​ത്തി​ൽ​പെ​ട്ട മീ​നു​ക​ളാ​ണു കൂ​ടു​ത​ലാ​യി വി​ൽ​പ​ന​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ട​യു​ട​മ​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പും ന​ൽ​കി. പ​ഴ​കി​യ​തോ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ​തോ ആ​യ മീ​ൻ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണു തീ​രു​മാ​നം. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ മ​ത്സ്യ വി​ല്​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ഇ​ടു​ക്കി അ​സിസ്റ്റന്‍റ്ഫു​ഡ് സേ​ഫ്റ്റി ക​മ്മീഷ​ണ​ർ ബെ​ന്നി ജോ​സ​ഫ് പ​റ​ഞ്ഞു. പ​ഴ​കി​യ മീ​ൻ വി​ല്​പ​ന​യ്ക്കു എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ മീ​ൻ വാ​ങ്ങു​ന്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
മോ​ശ​മാ​ണെ​ന്നു തോ​ന്നി​യാ​ൽ വാ​ങ്ങ​രു​ത്. പ​ഴ​കി​യ​തോ രാ​സ​ വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ​തോ ആ​യ മ​ത്സ്യം വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​പ​ഴ​കി​യ മീ​ൻ വി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ താ​ഴെ​പ്പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്കാം.
ഇ​ടു​ക്കി അ​സി. ഫു​ഡ് സേ​ഫ്റ്റി ക​മ്മീഷ​ണ​ർ 894 334 6186, തൊ​ടു​പു​ഴ-894 3346 544, ദേ​വി​കു​ളം-894 3346 546, പീ​രു​മേ​ട് സ​ർ- 8943 346 545, ഉ​ടു​ന്പ​ൻ​ചോ​ല-759 3873 304, ഇ​ടു​ക്കി -759 387 3302.