പ​രീ​ക്ഷ ന​ട​ത്തി​പ്പി​നു​ള്ള രൂ​പ​രേ​ഖ​യാ​യി
Monday, May 25, 2020 8:56 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള​ളി​ൽð പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റു സ്കൂ​ളി​ക​ളി​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​രീ​ക്ഷ എ​ഴു​തി​ക്കു​ന്ന​തി​നു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് മു​ൻ​സി​പ്പ​ൽð​ചെ​യ​ർ​മാ​ന്‍റെ ചേം​ബ​റി​ൽð ചേ​ർ​ന്ന സ്കൂ​ൾ അ​ധി​കാ​രി​ക​ളു​ടേ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം രൂ​പ​രേ​ഖ ത​യാ​റാ​ക്കി.
സെ​ന്‍റ് ജോ​ർ​ജ്, ഓ​സാ​നാം സ്കൂ​ളു​ക​ളി​ൽð കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ള​ളി​ക്ക​വ​ല​യി​ൽð​കു​ട്ടി​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം പ​ള​ളി​യോ​ടു ചേ​ർ​ന്നു​ള​ള പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തും സി​എ​സ്ഐ ഗ്രൗ​ണ്ടി​ലും പാ​ർ​ക്കു​ചെ​യ്യ​ണം. പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന കു​ട്ടി​ക​ൾ വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യു​ന്ന സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ത്തി​ൽð ക​യ​റ​ണം. സ്കൂ​ൾ പ​രി​സ​ര​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ര​രു​ത്.
ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ൽð​എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ൻ​സി​പ്പ​ൽð ഓ​ഫീ​സ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്കു​ചെ​യ്യ​ണം. മ​റ്റു സ്കൂ​ളു​ക​ളി​ലെ പാ​ർ​ക്കിം​ഗ് അ​താ​ത് സ്കൂ​ളു​ക​ളോ​ടു​ചേ​ർ​ന്ന് ക്ര​മീ​ക​രി​ക്കും.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽð പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽð​പ്ര​ത്യേ​ക കൗ​ണ്ട​ർ ക്ര​മീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി കു​ട്ടി​ക​ളെ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കും. പ​രി​ശോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ, മു​നി​സി​പ്പ​ൽð സ്റ്റാ​ഫ്, ആ​ശ വ​ർ​ക്കേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​നി​ട്ടൈ​സ​ർ, മാ​സ്ക്, അ​ധ്യ​പ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ഗ്ലൗ​സ് എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കി​യ​ട്ടു​ണ്ട്.
ഇ​ന്ന് ഉ​ച്ച​ക്ക് 12 മു​ത​ലും ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ലും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ക്ലാ​സ് മു​റി​ക​ളി​ൽ ന​ട​ത്തേ​ണ്ടï​മു​ൻ​ക​രു​ത​ലു​ക​ളെ സം​ബ​ന്ധി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​ർ​എം​ഒ ഡോ. ​അ​ഭി​ലാ​ഷ് പു​രു​ഷോ​ത്ത​മ​ൻ ക്ലാ​സെ​ടു​ത്തു.
ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​വാ​ൻ മാ​താ​പി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ൻ​സി​പ്പ​ൽð ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലു​പു​ര​യി​ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.