കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇന്ന്
Tuesday, May 26, 2020 9:44 PM IST
ചെ​റു​തോ​ണി: കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​ന് നാ​ലു​ശ​ത​മാ​നം സ്വ​ർ​ണ​പ്പ​ണ​യ കാ​ർ​ഷി​ക വാ​യ്പ പു​ന​സ്ഥാ​പി​ക്കു​ക, റ​ബ​ർ വി​ല​സ്ഥി​ര​ത പ​ദ്ധ​തി​യി​ലെ കു​ടി​ശി​ക തീ​ർ​പ്പാ​ക്കു​ക, ക​ർ​ഷ​ക​ന്‍റെ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി​ത​ള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, ഏ​ല​ക്കാ​ലേ​ലം പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് രാ​വി​ലെ 11-ന് ​ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കോ​വി​ഡ്-19-​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്.
തു​ട​ർ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 29-ന് ​നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ​ക​ൾ ന​ട​ത്തു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റി​യിച്ചു.