ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒഴിവാക്കാൻ അ​ടി​യ​ന്ത​ര ന​ട​പ​ടിക്ക് തീരുമാനം
Monday, June 1, 2020 9:44 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.​മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ത​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യി.​
ഇ​ത​നു​സ​രി​ച്ച് ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന ജോ​ലി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്യ​മാ​യി ചെ​യ്യും.​ വെ​ള്ള​മൊ​ഴു​ക്കി​നു ത​ട​സ​മാ​യ ഓ​ട​ക​ളു​ടെ വീ​തി​കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കും.​വെ​ള്ള​മൊ​ഴു​ക്കി​നു ത​ട​സ​മാ​കു​ന്ന വി​ധ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ജ​ല അ​ഥോ​റി​റ്റി​യും സ്വീ​ക​രി​ക്കും.​ഇ​തി​നു പു​റ​മെ ഓ​ട​ക​ൾ കൈ​യേ​റി നി​ർ​മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ത​ഹ​സിൽ​ദാ​രും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.​ പ്ര​ശ്നം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
​ബു​ധ​നാ​ഴ്ച​യ്ക്കു മു​ന്പ് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ അ​നി​വാ​ര്യ​മാ​യ ന​ട​പ​ടി സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രോ​ടും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.​
വെ​ള്ള​ക്കെ​ട്ട് സം​ബ​ന്ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വേ​ണു ഇ​എ​പി ക​ണ്‍​വീ​ന​റാ​യി ക​മ്മി​റ്റി​യേ​യും നി​യോ​ഗി​ച്ചു.​ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ൽ നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.​തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം, റോ​ട്ട​റി ജം​ഗ്ഷ​ൻ, കാ​ഞ്ഞി​ര​മ​റ്റം ക​വ​ല, മ​ണ​ക്കാ​ട് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തും ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ന്ന​തും. ​ഇ​തേ തു​ട​ർ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി വ്യാ​പാ​രി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.​യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ്,ത​ഹ​സീ​ൽ​ദാ​ർ കെ.എം.​ജോ​സു​കു​ട്ടി,ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി രാ​ജ​ശ്രീ നാ​യ​ർ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു ത​ര​ണി​യി​ൽ,ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര,പി​ഡ​ബ്ല്യു​ഡി -ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.