മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി​യി​ൽ ന്യൂ​റോ​ള​ജി, അ​ർ​ബു​ദ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ സേ​വ​നമാരംഭിച്ചു
Monday, June 1, 2020 9:44 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലും അ​ർ​ബു​ദ​രോ​ഗ വി​ഭാ​ഗ​ത്തി​ലും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ആ​രം​ഭി​ച്ചു. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മു​ൻ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ന്യൂ​റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​പ്ര​ദീ​പ് കൊ​റ്റം, ചേർപ്പുങ്കൽ മാ​ർ​സ്ലീ​വ മെ​ഡി​സി​റ്റി​യി​ലെ അ​ർ​ബു​ദ രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​ൻ ഡോ. ​റോ​ണി ബെ​ൻ​സ​ൻ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ബു​ക്കിം​ഗി​ന് ഫോ​ണ്‍ :04862 - 220388, 8281747633.

ലോ​ക ക്ഷീ​ര ദി​നം ആ​ച​രി​ച്ചു

ഇ​ടു​ക്കി: ലോ​ക ക്ഷീ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തൊ​ടു​പു​ഴ ബ്ലോ​ക്ക്ത​ല പ​രി​പാ​ടി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ലാ​നി ക്ഷീ​രോ​ൽ​പാ​ദ​ക സം​ഘ​ത്തി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ, ക്ഷീ​ര വി​ക​സ​ന യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് ക്ഷീ​ര​ദി​ന സ​ന്ദേ​ശം ന​ൽ​കി. യൂ​ണി​റ്റി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ൾ സം​ഘ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തു​ക​യും ക്ഷീ​ര​ദി​ന പ്ര​തി​ജ്ഞ എടുക്കുകയും ചെയ്തു. സം​ഘം പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ടു​ക​യും ക​ർ​ഷ​ക​ർ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.