ക​ട്ട​പ്പ​ന​യി​ൽ സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി തു​റ​ന്നു
Tuesday, June 30, 2020 9:46 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ അ​നു​വ​ദി​ച്ച ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റും​ചേ​ർ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി 17 കോ​ട​തി​ക​ളാ​ണ് ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
രാ​ജ്യ​ത്ത് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ നി​ര​വ​ധി നി​യ​മ​ങ്ങ​ളു​ണ്ടെ​ങ്കി​ലും കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ഒ​രു​ല​ക്ഷ​ത്തി അ​റു​പ​ത്തി ആ​റാ​യി​രം കേ​സു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 1023 സ്പെ​ഷ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ സു​പ്രിം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
സം​സ്ഥാ​ന​ത്ത് 28 സ്പെ​ഷ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 17 കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് തു​ട​ക്കം​കു​റി​ച്ചി​ട്ടു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യാ​ണ് പു​തി​യ​താ​യി ക​ട്ട​പ്പ​ന​യി​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന കോ​ർ​ട്ട് കോം​പ്ല​ക്സി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.
ക​ട്ട​പ്പ​ന ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ സ​ബ് ജ​ഡ്ജ് കെ.​പി. ജോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ട്ട​പ്പ​ന മ​ജി​സ്ട്രേ​റ്റ് ഫ​സ​ൽ റ​ഹ്മാ​ൻ, ക​ട്ട​പ്പ​ന മു​ൻ​സി​ഫ് അ​നു​പ​മ എ​സ്. പി​ള്ള, ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​എ​സ്. ദി​പു, ജി​ജി ഡാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ട്ട​പ്പ​ന ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ സം​ഭാ​വ​ന ന​ൽ​കി​യ പ​ത്തു​ല​ക്ഷം രൂ​പാ മു​ട​ക്കി​യാ​ണ് പു​തി​യ കോ​ർ​ട്ട് ഹാ​ൾ, ചൈ​ൽ​ഡ് റൂം, ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ജ​ഡ്ജ​സ് ചേ​ന്പ​ർ, ഓ​ഫീ​സ് റൂ​മു​ക​ൾ എ​ന്നി​വ ഒ​രു​ക്കി​യ​ത്..