ധ​ർ​ണ ന​ട​ത്തി
Sunday, July 5, 2020 10:11 PM IST
മൂ​ന്നാ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. മൂ​ന്നാ​ർ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന ധ​ർ​ണ എ.​കെ. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ജം​ഗ്ഷ​നി​ൽ​നി​ന്നും ജാ​ഥ​യാ​യി എ​ത്തി​യാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. കോ​വി​ഡ്-19 മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഒ​രു മാ​സ​ത്തെ വേ​ത​നം അ​നു​വ​ദി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യ കാ​രു​ണ്യ​സ​ഹാ​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജാ​റാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​മു​നി​യാ​ണ്ടി, പി. ​ജ​യ​രാ​ജ്, സി​ന്താ​മു​ദി​ർ മൈ​ദീ​ൻ, ആ​ൻ​ഡ്രൂ​സ്, പീ​റ്റ​ർ സി. ​നെ​ൽ​സ​ണ്‍, മു​ത്തു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

താ​ക്കോ​ൽ കൈ​മാ​റി

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ക്കു​ഴി മു​തു​വാ​ക്കു​ടി​യി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ണി​ക​ഴി​പ്പി​ച്ച സാ​മൂ​ഹി​ക പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. 15 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി​യും ടി​വി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ബി​നു​വി​ന് താ​ക്കോ​ൽ കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി വി​ത്സ​ണ്‍, വാ​ർ​ഡ് മെ​ന്പ​ർ ജി​ഷ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.