ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​വാ​സി മ​ല​യാ​ളി​യു​ടെ സ​ഹാ​യ​ഹ​സ്തം
Monday, July 6, 2020 10:08 PM IST
ഉ​ടു​ന്പ​ന്നൂ​ർ : ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ്ര​വാ​സി മ​ല​യാ​ളി. ഉ​ടു​ന്പ​ന്നൂ​ർ സ്റ്റാ​ൻ​ഡി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സാ​ന്പ​ത്തി​ക സ​ഹാ​യ​മെ​ത്തി​ക്കാ​നാ​ണ് സ്റ്റാ​ൻ​ഡി​ലെ മു​ൻ ഓ​ട്ടോ​തൊ​ഴി​ലാ​ളി​യാ​യ ക​ട്ട​ത്ത​റ​യി​ൽ ഷി​ജു അ​ഗ​സ്റ്റി​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.
നാ​ൽ​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സ​ഹാ​യം ല​ഭി​ച്ച​ത്. ഓ​രോ തൊ​ഴി​ലാ​ളി​ക്കും 3000 രൂ​പ​വീ​തം ന​ൽ​കി.
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ്രി​ജേ​ഷി​ന് 10000 രൂ​പ​യും എ​സ്എ​സ്​എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൾ വി​സ്മ​യ മ​നോ​ജി​ന് 5000 രൂ​പ​യു​മാ​ണ് ന​ൽ​കി​യ​ത്. ഉ​ടു​ന്പ​ന്നൂ​ർ ടൗ​ണി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന ഷി​ജു വ​ർ​ഷ​ങ്ങ​ളാ​യി യു​കെ​യി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. സു​മേ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ഹാ​യ​മൊ​രു​ക്കി​യ​ത്.
ഉ​ടു​ന്പ​ന്നൂ​ർ ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷി​ജു​വി​ന്‍റെ പി​താ​വ് അ​ഗ​സ്റ്റിനും പി. ​പി. സു​മേ​ഷും ചേ​ർ​ന്ന് തു​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ ആ​ർ.​പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഷി​ജു​വും ചടങ്ങിൽ പ​ങ്കെ​ടു​ത്തു.