വൈ​ദ്യു​തി ബി​ല്ലി​നു പി​ന്നാ​ലെ വാ​ട്ട​ർ ബി​ല്ലി​ലും ഇ​രു​ട്ട​ടി
Monday, July 6, 2020 10:10 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വൈ​ദ്യു​തി ബി​ല്ലി​ലെ ഇ​രു​ട്ട​ടി​ക്ക് പി​ന്നാ​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ൻ തു​ക ബി​ൽ ന​ൽ​കു​ന്ന​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ​ദി​വ​സം വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലെ ഒ​രു ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​വി​ന് ആ​റു​മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​ന് ല​ഭി​ച്ച​ത് 28,577 രൂ​പ​യു​ടെ ബി​ല്ലാ​ണ്. നേ​ര​ത്തെ 100 രൂ​പ​യി​ൽ താ​ഴെ മാ​ത്രം ഈ​ടാ​ക്കി​യി​രു​ന്ന ബി​ല്ലി​ല്ലിലാണ് ഈ ​ക​ന​ത്ത തു​ക ഈ​ടാ​ക്കു​ന്ന​ത്. 20 കെഎൽ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 84 രൂ​പ​യു​ടെ ബി​ല്ലാ​ണ് മു​ൻ​പ് ല​ഭി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ 41 കെ ​എ​ൽ വെ​ള്ള​ക്ക​ര​ത്തി​നാ​ണ് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പീ​രു​മേ​ട് അ​സി. എ​ൻ​ജി​നി​യ​റി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​പ്പോ​ൾ പ​രാ​തി സ്വീ​ക​രി​ക്കി​ല്ലെ​ന്നും പ​ണം ഇ​പ്പോ​ൾ അ​ട​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ അ​ദാ​ല​ത്തി​ൽ പ​രാ​തി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം ല​ഭി​ച്ച​ത്. മീ​റ്റ​ർ റീ​ഡിം​ഗി​ൽ വ​ന്ന പി​ഴ​വാ​ണ് അ​മി​ത ബി​ല്ലി​നു കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ത​വ​ണ പ​രാ​തി​യു​മാ​യി ഓ​ഫീ​സി​ൽ എ​ത്തി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. വ​കു​പ്പ് മ​ന്ത്രി​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഉ​പ​ഭോ​ക്താ​വ്.