പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ആ​ദ​രി​ച്ചു
Friday, July 10, 2020 9:27 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്രവർത്തനങ്ങളിലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും യൂ​ത്ത് വോ​ള​ന്‍റി​യ​ർ​മാ​രെ​യും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ദേ​വി​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ബി​ഗ്സ​ല്യൂ​ട്ട് - 2020 പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ബി​ജു നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ 100 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉപഹാരവും ന​ൽ​കി​യാ​ണ് ആ​ദ​രി​ച്ച​ത്. ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​സി​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി​ജി​ കു​ന്ന​പ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. ബി​ന്ദു, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​നോ​ദ് വ​ർ​ഗീ​സ്, കൃ​ഷ്ണ​മൂ​ർ​ത്തി, റാ​ണി ടി. ​സെ​ൽ​വ​കു​മാ​ർ, ഷി​ന്‍റോ മാ​ത്യു, പി. ​അ​നി​ത , വോ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ​മാ​രാ​യ ആ​ർ. മോ​ഹ​ൻ, സെ​ന്തി​ൽ കു​മാ​ർ സാ​ജ​ൻ, സു​രേ​ഷ് , പ്ര​വീ​ണ്‍ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.