നൂ​റു ശ​ത​മാ​നം വി​ജ​യ​വു​മാ​യി അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി
Monday, July 13, 2020 9:46 PM IST
അ​ടി​മാ​ലി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 51 വി​ദ്യാ​ർ​ഥി​ക​ളി​ൽ നാ​ലു​പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. നാ​ലു​പേ​രും കൊ​മേ​ഴ്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​ണ്.
20 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി. 21 വി​ദ്യാ​ർ​ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും എ​ട്ടു​പേ​ർ 70 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും മാ​ർ​ക്കു നേ​ടി. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​സ്റ്റ് ക്ലാ​സു​ണ്ട്.

രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി​ക്ക്
നൂ​റു​മേ​നി വി​ജ​യം

രാ​ജാ​ക്കാ​ട്: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ന് നൂ​റു​മേ​നി വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 23 വി​ദ്യാ​ർ​ഥി​ക​ളി​ൽ 13 പേ​ർ സി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. സ​യ​ൻ​സ് ബാ​ച്ചി​ൽ ര​ണ്ടു​പേ​ർ​ക്കും കൊ​മേ​ഴ്സ് ബാ​ച്ചി​ൽ ഒ​രാ​ൾ​ക്കും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ല​ഭി​ച്ചു. സി​യാ സാ​ബു ബ​യോ​ള​ജി​യി​ൽ നൂ​റി​ൽ നൂ​റും നേ​ടി. വി​ജ​യി​ക​ളെ​യും അ​ധ്യാ​പ​ക​രേ​യും മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.