ബൈ​ക്ക് കു​ഴി​യി​ൽ വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്
Tuesday, July 14, 2020 10:00 PM IST
മു​ട്ടം: ബൈ​ക്ക് കു​ഴി​യി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​ട്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കു​ഴി​യി​ൽ വീ​ണ് പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ര​മ​ന​യി​ൽ ബാ​ബു തോ​മ​സ്, സാ​ബു തോ​മ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30 നാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ കു​ള​മാ​വി​ന് പോ​യി തി​രി​കെ വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ഴി​യി​ൽ വീ​ണ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ക​ട​യു​ടെ ഭി​ത്തി​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഈ ​ഭാ​ഗ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്നി​രു​ന്നു. പി​ന്നീ​ട് ര​ണ്ട് ത​വ​ണ ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ങ്കി​ലും ഏ​താ​നും ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ റോ​ഡി​ന്‍റെ ടാ​റിം​ഗ് ഇ​ള​കി വീ​ണ്ടും കു​ഴി​യാ​യി. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യും മ​ഴ​വെ​ള​ളം കെ​ട്ടി നി​ന്നും ഇ​പ്പോ​ൾ ര​ണ്ട് മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ വ​ലി​യ കു​ഴി​യാ​ണ് ഇ​വി​ടെ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.