ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് ജ​ന​കീ​യ ഹോ​ട്ട​ലി​ന് വി​ല​ക്ക്
Saturday, August 1, 2020 10:24 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്ത സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭ​ക്ഷ​ണ​വി​ത​ര​ണം ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യി​രു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​നെ ചു​മ​ത​ല​യി​ൽ​നി​ന്നും മാ​റ്റി. ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു പ​ക​രം മ​റ്റൊ​രു ഏ​ജ​ൻ​സി​യെ ക​ണ്ട​ത്തെ​ണ​മെ​ന്നും ക​ള​ക്ട​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. രോ​ഗി​ക​ളു​ടെ നേ​രി​ട്ടു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ ന​ട​പ​ടി.
പ​ഴ​കി​യ ഭ​ക്ഷ​ണം ല​ഭി​ച്ച ഞാ​യ​റാ​ഴ്ച രാ​ത്രി​ത​ന്നെ ജി​ല്ലാ ക​ള​ക്ട​ർ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​നെ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന ചു​മ​ത​ല​യി​ൽ​നി​ന്നും മാ​റ്റ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ളെ​മു​ത​ൽ മ​റ്റൊ​രു ഏ​ജ​ൻ​സി​യാ​കും ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ​നി​ന്നും ച​ത്ത ചെ​ള്ളു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി. അ​ന്ന് ന​ഗ​ര​സ​ഭ ജ​ന​കീ​യ ഹോ​ട്ട​ലി​ന് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഞാ​യ​റാ​ഴ്ച വീ​ണ്ടും പ​ഴ​കി​യ ഭ​ക്ഷ​ണം എ​ത്തി​യ​ത്. ഈ ​സം​ഭ​വം സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ൽ അ​ട​ക്കം ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് ഇ​വ​രെ ചു​മ​ത​ല​യി​ൽ​നി​ന്നും മാ​റ്റു​വാ​ൻ നി​ർ​ദേ​ശ​മെ​ത്തി​യ​ത്.
അ​തേ​സ​മ​യം എ​ഫ്എ​ൽ​സി​ടി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ചി​ല​യാ​ളു​ക​ൾ അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നൂ​റോ​ളം ആ​ളു​ക​ൾ ക​ഴി​യു​ന്ന കേ​ന്ദ്ര​ത്തി​ൽ ഏ​താ​നും ആ​ളു​ക​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ ക​ഴി​യി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം​നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് പ​രാ​തി​ക​ൾ കു​റ​വാ​ണെ​ന്നു ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. രോ​ഗ ല​ക്ഷ​ണ​മി​ല്ലാ​തെ കോ​വി​ഡ് പോ​സ​റ്റീ​വ് ആ​കു​ന്ന​വ​രെ വീ​ട്ടി​ൽ​ത​ന്നെ ചി​കി​ത്സി​ക്കാ​മെ​ന്ന മാ​ന​ദ​ണ്ഡം സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള​വ​ർ ആ ​രീ​തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ഉ​ചി​തം.

വീ​ട്ടി​ൽ ക​ഴി​യാ​ൻ സാ​ഹ​ച​ര്യ​വു​മി​ല്ലാ​ത്ത​വ​രും അ​ർ​ഹ​രാ​യ​വ​രും മാ​ത്രം ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ ആ​ക്ഷേ​പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും ചി​കി​ത്സാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ മോ​ശം ഭ​ക്ഷ​ണം എ​ത്തി​ച്ച സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.