മൂ​ന്നാ​റി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യാ​യി
Saturday, August 1, 2020 10:24 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഒ​ന്നു​വ​രെ​യാ​ണ് ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
നി​ല​വി​ൽ മൂ​ന്നാ​റി​ലെ ഒ​ന്പ​ത്, 10, 19 വ​ാർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്. ഇ​തി​നി​ടെ മൂ​ന്നാ​റി​ൽ വീ​ണ്ടും ഒ​രു പോ​സ്റ്റീ​വ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മൂ​ന്നാ​റി​ൽ സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ണ് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഒ​ന്നു​വ​രെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ഒ​രു എ​സ്റ്റേ​റ്റ് പൂ​ർ​ണ​മാ​യി അ​ട​ച്ചി​രി​ക്കു​ക​യു​മാ​ണ്. മൂ​ന്നാ​റി​ൽ 297 പേ​രും ദേ​വി​കു​ള​ത്ത് 116 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 58 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. മൂ​ന്നാ​ർ എ​സ്റ്റേ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മൊ​ബൈ​ൽ സ്ര​വ പ​രി​ശോ​ധ​ന യൂ​ണി​റ്റ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ സെ​ന്‍റ​റു​ക​ൾ വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.