നാ​ട്ടു​കാ​രു​ടെ റോ​ഡു​നി​ർ​മാ​ണം സി​പി​എം ത​ട​ഞ്ഞ​താ​യി ആ​ക്ഷേ​പം
Saturday, August 1, 2020 10:27 PM IST
നെ​ടു​ങ്ക​ണ്ടം: നാ​ട്ടു​കാ​ർ പ​ണം​മു​ട​ക്കി ആ​രം​ഭി​ച്ച റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ ആ​രം​ഭി​ച്ച നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി അ​യ​യ്ക്കേ​ണ്ടി​വ​ന്നു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​രി​ന്പ​ന​പ്പ​ടി - കൊ​ട്ടാ​രം​പ​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണം ത​ട​ഞ്ഞ​താ​യാ​ണ് ആ​രോ​പ​ണം.

ദ​ശാ​ബ്ദ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം​വ​രു​ന്ന റോ​ഡി​നെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ നി​ർ​മാ​ണം വി​വി​ധ കാ​ര​ണ​ങ്ങ​ൾ​പ​റ​ഞ്ഞ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മു​ട​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. റോ​ഡ് സ്വ​ന്തം ചെ​ല​വി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി നാ​ട്ടു​കാ​ർ മു​ന്പോ​ട്ടു വ​രി​ക​യാ​യി​രു​ന്നു.

റോ​ഡി​ന്‍റെ ആ​ദ്യ 50 മീ​റ്റ​ർ ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​യാ​യ വെ​ള്ളാ​ഞ്ചേ​രി വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ത്തി പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ​ണി​ക​ൾ മു​ട​ങ്ങി​യ​തോ​ടെ നി​ർ​മാ​ണ​ജോ​ലി ഏ​റ്റെ​ടു​ത്ത കോ​ണ്‍​ട്രാ​ക്ട​ർ​ക്ക് പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ന​ഷ്ടം വ​ന്ന​ത്്. ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​യ 20-ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ കൂ​ലി​കൊ​ടു​ത്ത് തി​രി​കെ അ​യ​ക്കേ​ണ്ട​താ​യും വ​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വേ​ണു​ഗോ​പാ​ല​ൻ നാ​യ​രും പ്ര​ദേ​ശ​വാ​സി​ക​ളും സ​ഞ്ചാ​ര യോ​ഗ്യ​മാ​യ റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കി​യാ​ണ് സ്വ​ന്തം ചെ​ല​വി​ൽ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി. മു​ൻ​പ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഈ ​റോ​ഡി​നാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. അ​പ്പോ​ഴും ചി​ല ത​ൽ​പ​ര ക​ക്ഷി​ക​ൾ നി​ർ​മാ​ണ​ത്തി​ന് ത​ട​സം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ തു​ക മ​റ്റൊ​രു പ​ദ്ധ​തി​യി​ലേ​ക്ക് വ​ക​മാ​റ്റേ​ണ്ടി വ​ന്ന​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം സ്വ​ന്തം ചെ​ല​വി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​വി​ൽ ത​ട​സ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്. നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ച അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ മ​ഴ​യ​ത്ത് ന​ഷ്ട​പ്പെ​ട്ടു​പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്.