മൂ​ന്നാ​ർ ലോ​ക്ക്ഹാ​ർ​ട്ട് ഗ്യാ​പ്പി​ൽ വീ​ണ്ടും മ​ല​യി​ടി​ച്ചി​ൽ
Thursday, August 6, 2020 10:16 PM IST
മൂ​ന്നാ​ർ: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ദേ​വി​കു​ളം ലോ​ക്ക്ഹാ​ർ​ട്ട് ഗ്യാ​പ്പി​ൽ വീ​ണ്ടും മ​ല​യി​ടി​ച്ചി​ൽ. ഇ​ള​കി നി​ന്നി​രു​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ണ്ണും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​യെ​ത്തി അ​ടി​വാ​ര​ത്ത് കി​ള​വി​പ്പാ​റ​യി​ലെ നി​ര​വ​ധി​പ്പേ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ ത​ക​ർ​ന്നു.

ഒ​രു ത​ട​യ​ണ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​യു​ണ്ടാ​യ മ​ല​യി​ടി​ച്ചി​ലി​ൽ കൃ​ഷി​നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​രു​മാ​യി ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​ത്.

ക​ഴി​ഞ്ഞ 17 ന് ​വ​ലി​യ​തോ​തി​ൽ മ​ല​യി​ടി​ഞ്ഞ ഭാ​ഗ​ത്ത് ബു​ധ​നാ​ഴ്ച രാ​വി​ലെ ചെ​റി​യ ഉ​രു​ൾ​പൊ​ട്ട​ൽ സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ണ്ണും വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​ന്‍റെ അ​ടി​വാ​ര​ത്തെ കി​ള​വി​പ്പാ​റ​യി​ൽ നി​ര​വ​ധി ഏ​ക്ക​റി​ലെ ഏ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി ന​ശി​ച്ചു. കു​ന്നേ​ൽ ബേ​ബി, , പാ​റ​ക്കാ​ലാ​യി​ൽ സ​ജി, ക​രീം എ​സ്റ്റേ​റ്റ് പാ​റ​ക്കാ​ലാ​യി​ൽ അ​നു​മോ​ൻ, പു​ക​മ​ല ഗോ​പി എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ന​ശി​ച്ച​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ പ​ള​നി​വേ​ലി​ന്‍റെ വീ​ടി​ന്‍റെ മു​റ്റം വ​രെ ചെ​ളി ഒ​ഴു​കി​യെ​ത്തി. ഇ​യാ​ളു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്.

സ​മീ​പ​ത്തെ മു​ത്ത്, മു​ത്ത​യ്യ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും മൂ​ന്ന് സ്റ്റോ​ർ കെ​ട്ടി​ട​ങ്ങ​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.

ക​രീം എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തെ ചെ​റി​യ ത​ട​യ​ണ​യും വേ​ണാ​ട് കി​ള​വി​പ്പാ​റ റൂ​ട്ടി​ലെ ചെ​റി​യ ന​ട​പ്പാ​ല​വും ത​ക​ർ​ന്നു.