10 ല​ക്ഷം ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം : റോ​ഷി
Sunday, August 9, 2020 9:58 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ സ​മാ​ശ്വാ​സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത​മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വി​വി​ധ വ​കു​പ്പു​ക​ളെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള തി​ര​ച്ചി​ലി​ൽ മ​ണ്ണി​നി​ടി​യി​ൽ അ​ക​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​വി​ടെ ആ​ളു​ക​ൾ​ക്ക് പു​റ​മെ വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​വും വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം ന​ഷ്ട​ങ്ങ​ൾ കൂ​ടി ക​ണ​ക്കാ​ക്കി അ​ർ​ഹ​രാ​യ​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ണം. ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​വും ആ​ശ്രി​ത​ർ​ക്ക് ധ​ന​സ​ഹാ​യ​വും സു​ര​ക്ഷി​ത​ത്വ​വും സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം. തൊ​ഴി​ലാ​ളി ല​യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.