കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്തര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്
Tuesday, August 11, 2020 9:50 PM IST
കു​മ​ളി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കൃ​ഷി​നാ​ശം വ​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യി​ലും കാ​റ്റി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക പാ​ക്കേ​ജ് ത​യാ​റാ​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

കു​രു​മു​ള​ക്
തൈ​ക​ൾ
വി​ത​ര​ണ​ത്തി​ന്

ചെ​റു​തോ​ണി: സ്പൈ​സ​സ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴ​ത്തോ​പ്പ് കൃ​ഷി​ഭ​വ​നി​ൽ കു​രു​മു​ള​ക് തൈ​ക​ൾ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ചു. തൈ​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ക​രം അ​ട​ച്ച ര​സീ​തു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ​യും പ​ക​ർ​പ്പു​ക​ളു​മാ​യി എ​ത്ത​ണം. ഒ​രാ​ൾ​ക്ക് 15 കൂ​ട​തൈ​ക​ൾ വീ​തം ല​ഭി​ക്കു​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.