ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Wednesday, August 12, 2020 10:06 PM IST
മൂ​ല​മ​റ്റം: ടാ​ങ്ക​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്. കു​ള​മാ​വ് സ്വ​ദേ​ശി ബാ​ബു​ക്കു​ട്ട​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​രു​തി​ക്ക​ള​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. കു​ള​മാ​വി​ന് പോ​വു​ക​യാ​യി​രു​ന്ന ബാ​ബു​ക്കു​ട്ട​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കും, എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.
കു​ള​മാ​വ് ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ൻ മു​രു​ക​നും ലോ​റി ഡ്രൈ​വ​റും ബാ​ബു​ക്കു​ട്ട​നെ തൊ​ടു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ
കോ​ലം ക​ത്തി​ച്ചു

തൊ​ടു​പു​ഴ: പെ​ട്ടി​മു​ടി​യി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​യും ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലെ വി​വേ​ച​ന​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധി​ച്ച് തൊ​ടു​പു​ഴ​യി​ൽ യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ജി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ശ്യാം​രാ​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പു​തി​യേ​ട​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ത്ത് ഇ​ട​വെ​ട്ടി, മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് മ​നു ഹ​രി​ദാ​സ്, മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ്് ബി. ​വി​ശാ​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ, അ​നു​രാ​ജ് രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.