ക​ട്ട​പ്പ​ന​യി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, August 14, 2020 10:00 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ചു. ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ന​രി​യം​പാ​റ സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
ഇ​യാ​ൾ ര​ണ്ടാ​ഴ്ച മു​ൻ​പു​വ​രെ ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​വി​ടെ നി​ന്നാ​കാം രോ​ഗം പ​ക​ർ​ന്ന​തെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ ഇ​യാ​ൾ ജോ​ലി​ചെ​യ്തി​രു​ന്ന ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. ഇ​ദേ​ഹ​ത്തി​ന് പ​ത്തോ​ള​മാ​ളു​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്. ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.