പ​താ​ക​ക​ൾ മോ​ഷ​ണം പോ​യെ​ന്ന് പ​രാ​തി
Wednesday, September 16, 2020 9:57 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ന​ട​ന്നു​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ൽ കെ​ട്ടി​യി​രു​ന്ന പാ​ർ​ട്ടി പ​താ​ക​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.
റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 22-ാം ദി​വ​സം വൈ​കു​ന്നേ​രം​വ​രെ സ​മ​ര​പ​ന്ത​ലി​ന്‍റെ സ​മീ​പ​ത്തു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ കെ​ട്ടി​യി​രു​ന്ന പ​താ​ക​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, പാ​ർ​ട്ടി ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടോ​മി തൈ​ലം​മ​നാ​ൽ എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു. പ​താ​ക മോ​ഷ​ണം സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.