മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി
Friday, September 18, 2020 10:17 PM IST
തൊ​ടു​പു​ഴ: ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ൽ കു​ടു​ങ്ങി. മു​ത​ല​ക്കോ​ടം -വ​ട​ക്കും​മു​റി റോ​ഡരി​കി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ​യാ​ണ് സി​സി​ടി​വി കാ​മ​റ​യി​ലൂ​ടെ കു​ടു​ക്കി​യ​ത്. റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി മാ​ലി​ന്യം നീ​ക്കം ചെ​യ്യി​ച്ച ശേ​ഷം പി​ഴ​യ​ട​പ്പി​ച്ചു. സെ​ന്‍റ് ജോ​ർ​ജ് സ്റ്റേ​ഡി​യം മു​ത​ൽ വ​ട​ക്കും മു​റി റോ​ഡി​ലും അ​വി​ടെ നി​ന്ന് മ​ങ്ങാ​ട്ടു​ക​വ​ല​യ്ക്കു​ള്ള റോ​ഡി​ലും മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​യ​തോ​ടെ​യാ​ണ് സ്റ്റേ​ഡി​യം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 33 വീ​ട്ടു​കാ​ർ ചേ​ർ​ന്ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ച​ത്. ഇ​തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
എ​സ്ഐ ബി​ജു ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ ഞ​റു​ക്കു​റ്റി സ്വ​ദേ​ശി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി മാ​ലി​ന്യം നീ​ക്കം ചെ​യ്യി​ച്ച​തി​നു ശേ​ഷം പി​ഴ​യ​ട​പ്പി​ച്ച് താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.