പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Saturday, September 19, 2020 10:45 PM IST
ചെ​റു​തോ​ണി: ഭൂ​മി​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം 26 ദി​വ​സ​മാ​യി ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ള്ള​പ്പാ​റ വൈ​ൽ​ഡ്‌ലൈഫ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി​യ​ശേ​ഷം മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി എ​ത്തി​യ ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി നേ​താ​ക്ക​ൾ സ​മ​ര​പ​ന്ത​ലി​ലെ​ത്തി പി​ൻ​തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.നേ​താ​ക്ക​ളാ​യ പ്ര​ഫ. ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, രാ​ജു സേ​വ്യ​ർ, ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, വി.​വി. മാ​ണി, അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി​ൽ, മ​ത്താ​യി മേ​ക്കാ​ട്ടി, ഷാ​ജി തു​ണ്ട​ത്തി​ൽ, വ​ക്ക​ച്ച​ൻ ചേ​റ്റാ​നി, ജോ​ർ​ജ് കാ​ലാ​യി​ൽ, ജി​ബി ക​ല്ലാ​ട്ട്, സി​ജു കു​ന്നും​പു​റ​ത്ത്, ബെ​ന്നി സേ​വ്യ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി പ്ര​വ​ർ​ത്ത​ക​ർ സ​മ​ര പ​ന്ത​ലി​ലെ​ത്തി​യ​ത്.