കോ​വി​ഡ് 19: അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് കു​ടും​ബ​ശ്രീ​യു​ടെ സ​ർ​വീ​സ് ടീം
Saturday, September 19, 2020 10:50 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ വ്യാ​പ​ന മേ​ഖ​ല​ക​ൾ അ​ണു വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ സം​ര​ഭ​ത്തി​നു തു​ട​ക്കം കു​റി​ച്ചു. ഡീ​പ്പ് ക്ലീ​നിം​ഗ് ഡി​സ് ഇ​ന്‍റ​ഫെ​ക്ഷ​ൻ സ​ർ​വീ​സ് ടീം ​എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി മ​ണ​ക്കാ​ട്, മ​രി​യാ​പു​രം, അ​ടി​മാ​ലി, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രം​ഭി​ച്ചു. ഓ​ഫീ​സു​ക​ൾ, വീ​ടു​ക​ൾ, ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് ഹ​രി​ത ക​ർ​മ​സേ​ന​യി​ലെ സ​ർ​ട്ടി​ഫൈ​ഡ് വോ​ള​ന്‍റി​യ​ർ​മാ​രെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഒ​രു ബ്ലോ​ക്കി​ൽ ഒ​രു സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ൽ കോ​വി​ഡ് രോ​ഗി എ​ത്തു​ക​യോ രോ​ഗി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ വ​രി​ക​യോ രോ​ഗ വ്യാ​പ​ന സാ​ധ്യ​ത ഉ​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ ആ ​സ്ഥാ​പ​നം അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ടി വ​രും. ഫ​യ​ർ​ഫോ​ഴ്സാ​ണ് ഇ​തു വ​രെ സ്ഥാ​പ​ന​ങ്ങ​ളി​ൽ രോ​ഗ സാ​ധ്യ​ത​യു​ണ്ടാ​യാ​ൽ അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
ഇ​തു​വ​രെ ജി​ല്ല​യി​ൽ രോ​ഗ വ്യാ​പ​നം കു​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന ജോ​ലി കൃ​ത്യ​മാ​യി ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ രോ​ഗ വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന് ജോ​ലി ഭാ​രം കൂ​ടി​യ​തോ​ടെ​യാ​ണ് ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ കൂ​ടി ഈ ​ഉ​ദ്യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഒ​രു ബ്ലോ​ക്കി​ൽ ഒ​രു യൂ​ണി​റ്റ് എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കു​ന്ന​ത്. മൂ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഒ​രു യൂ​ണി​റ്റി​ലു​ണ്ടാ​കും. സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വോ​ള​ന്‍റി​യേ​ഴ്സി​ന് ഒ​രു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ല്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള്ള പ​രി​ശീ​ല​നം ആ​രോ​ഗ്യ​വ​കു​പ്പും ഫ​യ​ർ​ഫോ​ഴ്സും കു​ടും​ബ​ശ്രീ മി​ഷ​നു​മാ​ണ് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​ന് 40000 മു​ത​ൽ 50000 രൂ​പ വ​രെ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നി​ൽ നി​ന്നും വാ​യ്പ ന​ൽ​കും. അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ർ സ്ട്രോ​ക്ക് പ​ന്പും ബൂ​ട്ടും മ​ഴ​കോ​ട്ടും പി​പി​പി കി​റ്റും മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​നാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്.
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ സോ​ഡി​യം ഹൈ​പ്പോ ക്ലോ​റൈ​ഡ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് അ​ണു വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് ച​തു​ര​ശ്ര​യ​ടി ക​ണ​ക്കി​ൽ പ്ര​തി​ഫ​ലം ഈ​ടാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ച​തു​ര​ശ്ര​യ​ടി​യ്ക്ക് മൂ​ന്നു രൂ​പ നി​ര​ക്കി​ൽ ഈാ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ സാ​നി​റ്റ​റി വ​ർ​ക്ക​ർ​ക്ക് ന​ൽ​കു​ന്ന ഒ​രു ദി​വ​സ​ത്തെ വേ​ത​ന​മാ​യ 660 രൂ​പ പ്ര​തി​ഫ​ല​മാ​യി കൈ​പ്പ​റ്റും.

നി​ല​വി​ൽ നാ​ലു ബ്ലോ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ് സം​രം​ഭം തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ബാ​ക്കി​യു​ള്ള ബ്ലോ​ക്കു​ക​ളി​ൽ കൂ​ടി പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും.