മേ​ലേ​ചി​ന്നാ​ർ -ക​ന​ക​ക്കു​ന്ന് - ഉ​പ്പു​തോ​ട് റോ​ഡി​ന് 10 കോ​ടി: റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, September 25, 2020 10:01 PM IST
ചെ​റു​തോ​ണി: മേ​ലേ​ചി​ന്നാ​ർ- ക​ന​ക​ക്കു​ന്ന്- പെ​രു​ന്തൊ​ട്ടി- പ്ര​കാ​ശ്- ക​രി​ക്കി​ൻ​മേ​ട്- ഉ​പ്പു​തോ​ട് റോ​ഡി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. വാ​ത്തി​ക്കു​ടി, മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്.
എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന തോ​പ്രാം​കു​ടി മു​ത​ൽ പ്ര​കാ​ശ് വ​രെ​യു​ള്ള ഭാ​ഗം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കു​ക​യെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

കു​മ​ളി പോ​സ്റ്റ് ഓ​ഫീ​സ്
മാ​ർ​ച്ച് 28-ന്

​കു​മ​ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ളി ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ലേ​ക്ക് 28-ന് ​രാ​വി​ലെ 10-ന് ​പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബാ​ഹിം​കു​ട്ടി ക​ല്ലാ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും
രാ​ജ്യ​ത്തെ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ബി​ൽ പാ​സാ​ക്കി​യ​ത്. കൃ​ഷി​ക്കാ​ർ സ്വ​ന്തം ഭൂ​മി​യി​ൽ അ​ന്യ​വ​ൽ​ക​രി​ക്ക​പ്പെ​ടു​ക​യും കോ​ർ​പ​റേ​റ്റു​ക​ൾ അ​ധി​കാ​രി​ക​ളാ​കു​ക​യും ചെ​യ്യു​ന്ന ഗു​രു​ത​ര​മാ​യ അ​വ​സ്ഥ സം​ജാ​ത​മാ​കു​മെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.